ഇടുക്കി-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് പിടിയില്‍. വണ്ടിപ്പെരിയാര്‍ മൗണ്ട് എസ്റ്റേറ്റ് ലയം സ്വദേശി ജോണ്‍ ജെയിംസി(32) നെയാണ് കുമളി പോലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ബംഗളൂരുവില്‍നിന്നാണ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ എസ്ഐ സലിന്‍ രാജ്, ഉദ്യോഗസ്ഥരായ ഷിബു ജോണ്‍, സലില്‍ രവി, നസീമ, ഷിനാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
ചിത്രം-ജോണ്‍ ജെയിംസ്