Sorry, you need to enable JavaScript to visit this website.

ഐ.എസ് ബന്ധം; ഉള്ളാളില്‍ എന്‍.ഐ.എ റെയ്ഡ് ,മുന്‍ എം.എല്‍.എയുടെ അടുത്ത ബന്ധു കസ്റ്റഡിയില്‍

കാസര്‍കോട്- റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബി എം ബാഷയുടെ ഉള്ളാളിലെ വീട്ടില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തി. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഇദ്ദീനബ്ബയുടെ മകനാണ് ഇദ്ദേഹം.
മുന്‍ എം എല്‍ എ യുടെ മകനെ എന്‍ ഐ എ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നത്. 12 മണിക്കൂറിലേറെ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവില്‍ ബുധനാഴ്ച രാത്രിയാണ് ഒരാളെ എന്‍ ഐ എ സംഘം കസ്റ്റഡിയില്‍ എടുത്തത്.
2006 ല്‍ തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്ന് അഫ്ഗാനിസ്ഥാനിലും സിറിയയിലും ഐഎസില്‍ല്‍ ചേരാന്‍ പോയവരുടെ ബന്ധുവാണ് കസ്റ്റഡിയിലായത്.   മുന്‍ എം എല്‍ എ യുടെ മകന്‍ ബാഷയുടെ  മകളെ 10 വര്‍ഷം മുമ്പ് കാണാതായിരുന്നു. യുവതി ഐഎസില്‍  ചേര്‍ന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ തുമ്പ് തേടിയാണ് എന്‍.ഐ.എ സംഘം ഉള്ളാളില്‍ എത്തിയതെന്നാണ് വിവരം. ഉള്ളാള്‍ സ്വദേശിയുടെ രണ്ട് ആണ്‍മക്കള്‍ വിദേശത്താണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഐഎസുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ടെന്നും ജമ്മു കശ്മീരിലെ ഭീകര സംഘടനയിലെ യുവാക്കളുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായും എന്‍ ഐ എയ്ക്ക് സംശയമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. നാല് കാറുകളിലായി 25  ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. റെയ്ഡ് മണിക്കൂറുകള്‍ നീണ്ടുനിന്നു. വീടിന് പുറത്ത് എന്‍ ഐ എ സംഘത്തിന് കര്‍ണാടക പോലീസ് സംരക്ഷണവും ഒരുക്കിയിരുന്നു.

 

 

Latest News