250 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മമ്മൂട്ടി

തൃശൂര്‍- മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയറും മതിലകത്തെ സി.പി. മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന്  അര്‍ഹരായ 250 പേര്‍ക്ക് സൗജന്യമായി കോവിഡ്  വാക്‌സിനേഷന്‍ നല്‍കുമെന്ന് മമ്മൂട്ടി പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മതിലകത്ത് ആരംഭിക്കുന്ന സി.പി. ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. ചൊവ്വാഴ്ച്ച  വൈകിട്ട് ഏഴ് മണിയോടെ, സി.പി. മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.പി. സാലിഹിനൊപ്പമാണ്  മമ്മൂട്ടി സി.എഫ്.എല്‍.ടി.സിയിലെത്തിയത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ സി.എഫ്.എല്‍.ടി.സിയിലെ ഒരുക്കങ്ങള്‍ മമ്മൂട്ടി കണ്ടു.

 

Latest News