ഇന്ത്യയിൽനിന്ന് വാക്‌സിൻ എടുത്തവർക്ക് യു.എ.ഇയിലേക്ക് മടങ്ങാനാകില്ല

ദുബായ്- യു.എ.ഇയിൽനിന്ന് രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തവർക്ക് മാത്രമേ യു.എ.ഇയിലേക്ക് മടങ്ങാനാകൂവെന്ന് അറിയിപ്പ്. ഇന്ത്യയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത എല്ലാ താമസ വിസക്കാർക്കും യുഎഇയിലേക്ക് മടങ്ങാനാവില്ലെന്നും വിമാന കമ്പനികൾക്കും മറ്റും യു.എ.ഇ നൽകിയ നിർദേശത്തിൽ വ്യക്തമാക്കി.  യു.എ.ഇയിൽ വച്ച് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ യാത്രാനുമതിയുള്ളൂ. 

യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ നിബന്ധനകളോടെ യു.എ.ഇയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, യു.എ.ഇയിൽ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവർക്കാണ് ആദ്യഘട്ടത്തിൽ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്. ഇന്ത്യയിൽനിന്ന് കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തവർ നിലവിൽ മറ്റു രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷമേ ഇനി യു.എ.ഇയിലേക്ക് മടങ്ങാനാകൂ.
 

Tags

Latest News