Sorry, you need to enable JavaScript to visit this website.

യു.എ.ഇയിലേക്ക് യാത്ര: അംഗീകൃത വാക്‌സിനുകള്‍ ഇവയാണ്

ദുബായ്- രണ്ട് ഡോസ് വാക്‌സിനെടുത്ത താമസ വിസയുള്ളവര്‍ക്ക് ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള യാത്രക്ക് യു.എ.ഇ അനുമതി നല്‍കിയിരിക്കുകയാണ്. ഓഗസ്റ്റ് അഞ്ചുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
യുഎഇ അംഗീകരിച്ച വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്് വാക്‌സിനും യു.എ.ഇ അംഗീകരിച്ചതാണ്. ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യു.എ.ഇ അംഗീകരിച്ചിട്ടില്ല.
നിലവില്‍ യു.എ.ഇയില്‍ വിതരണം ചെയ്യുന്നതോ യുഎഇ അംഗീകരിച്ചതോ ആയ വാക്‌സിനുകള്‍ ഇവയാണ്...
സിനോഫാം, ഓക്‌സ്ഫഡ് അസ്ട്രാസെനക്ക/കോവിഷീല്‍ഡ്,  ഫൈസര്‍/ബയേണ്‍ടെക് , സ്പുട്‌നിക്്, മൊഡേണ
ഇതിലേതെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്.

 

Latest News