ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ്; ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് അംബാസഡര്‍

ജിദ്ദ- ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി സൗദി അധികൃതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദ് പറഞ്ഞു.
ജിസാന്‍ സന്ദര്‍ശനത്തിന് എത്തിയ അംബാസഡറും സംഘവും  ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  
കോവിഡ് വാക്‌സിനേഷനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വരുന്നവരുടെ വിഷമങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിസാനില്‍ ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങാന്‍ വേണ്ട ശ്രമങ്ങള്‍ തകൃതിയായി നടന്ന് വരുന്നതായും അംബാസഡര്‍ സൂചിപ്പിച്ചു.
ജിസാനിലെ വി എസ്എഫ് കേന്ദ്രത്തില്‍ അറ്റസ്‌റ്റേഷന്‍ പ്രവൃത്തികള്‍ മാസാന്തം തന്നെ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
സി സി ഡബ്ലിയു അംഗം ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ റിയാദിലെത്തി ഇന്ത്യന്‍ സ്ഥാനപതി ഔസാഫ് സഈദിനെ സന്ദര്‍ശിച്ച് വി എസ് എഫ് കേന്ദ്രം ആവശ്യപ്പെടുകയും ജിസാന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്ത കാര്യം അംബാസഡര്‍ പറഞ്ഞു. കോൺസൽ ജനറൽ ഡോ. മുഹമ്മദ് ശാഹിദ് ആലം, കോൺസുൽ ഹംന മറിയം ഖാൻ, ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി ട്രഷറർ ഖാലിദ് പട്ല, ശമീർ അമ്പലപ്പാറ, ഇസ്മാഈൽ മാനു കാച്ചിറ, അനീസ് വെള്ളരി, നൗഷാദ് വട്ടോളി, ദറാക്ഷൻ മസാർ എന്നിവർ സം സാരിച്ചു'
ഡോ.മുഖ്താര്‍ അഹ്മദ് ഖാന്‍ സ്വാഗതവും ഡോ. സയ്യിദ് കാശിഫ് അലി നന്ദിയും പറഞ്ഞു.

 

Latest News