അബുദാബിയില്‍ പ്രവേശിക്കാനും ക്വാറന്റൈന്‍ നിര്‍ബന്ധം

അബുദാബി- വിദേശ രാജ്യങ്ങളില്‍നിന്ന് മറ്റു എമിറേറ്റുകളിലെ വിമാനത്താവളം വഴി എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കഴിയാതെ അബുദാബിയിലേക്കു പ്രവേശനമില്ലെന്ന് അധികൃതര്‍.  ഇങ്ങനെ എത്തിയ ഒട്ടേറെ പേരെ ദുബായ്-അബുദാബി അതിര്‍ത്തിയിലെ ഇന്റര്‍നാഷനല്‍ പാസഞ്ചര്‍ സെന്ററില്‍നിന്ന് മടക്കി അയച്ചതായി വിവരം ലഭിച്ചു.
നഗരസഭ അംഗീകരിച്ച വാടകക്കരാറുള്ള അബുദാബി വിസക്കാരെ കടത്തിവിടുന്നുണ്ട്. ഇവര്‍ക്കു തുടര്‍ച്ചയായി വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമുള്ളവരെ സ്മാര്‍ട് വാച്ച് ധരിപ്പിച്ച് വീട്ടിലേക്കു വിടുന്നുണ്ട്.

വാക്‌സിന്‍ 2 ഡോസ് എടുത്തവര്‍ക്ക് 7 ദിവസവും എടുക്കാത്തവര്‍ക്ക് 12 ദിവസവുമാണ് ക്വാറന്റൈന്‍. വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജ്യാന്തര യാത്രക്കാരുടെ വിവരം അല്‍ഹൊസന്‍ ആപ്പില്‍ കാണാം. ഇതു നോക്കിയാണ് പ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

 

 

Latest News