ന്യൂദല്‍ഹി- വിവാഹം കഴിക്കാന്‍ ജാമ്യം തേടി കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയും ഇരയും നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഹരജികളെ കേരളം എതിര്‍ത്തിരുന്നു.
കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഹ്രസ്വകാല ജാമ്യം വേണമെന്നായിരുന്നു പ്രതിയായ ഫാ. റോബിന്റെ ആവശ്യം. പെണ്‍കുട്ടിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.






