ഖത്തറില്‍ 151 പേര്‍ക്ക്കൂടി കോവിഡ്

ദോഹ- ഖത്തറില്‍ പ്രവാസികളായ 95 പേരുള്‍പ്പെടെ 151 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 117 പേര്‍കൂടി സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശങ്ങളില്‍നിന്നെത്തിയവരാണ്.

ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി കഴിയുന്നവരുടെ എണ്ണം 1940 ആയി ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ 77 പേരാണുള്ളത്. ഇതുവരെയുള്ള മരണസംഖ്യ 601.

അതേസമയം, ദേശീയ കോവിഡ് വാക്സിനേഷന്‍ ക്യാമ്പയിന്റെ കീഴില്‍ രാജ്യത്ത് വാക്സിനേഷന് അര്‍ഹമായവരില്‍ 85.6 ശതമാനം പേരും ആദ്യ ഡോസ് എടുത്തു കഴിഞ്ഞു. 38,04,298 വാക്സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.

 

Latest News