VIDEO സാഹസത്തിനിടെ അപകടം; സുഹൃത്തിനെ രക്ഷിക്കാന്‍ ശൈഖ് ഹംദാന്‍ കടലില്‍ ചാടി

ദുബായ്- സാഹസിക കായിക വിനോദമായ ജെറ്റ്പാക്കിങിനിടെ കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ കടലിലേക്ക് ഓടി എത്തുന്ന വിഡിയോ വൈറലായി. സുഹൃത്തും സ്‌കൈഡൈവറും സാഹസിക കായികതാരവുമായ നാസര്‍ അല്‍ നെയാദിനെ രക്ഷിക്കാനാണ് ശൈഖ് ഹംദാനും കൂടെയുള്ളവരും കടലില്‍ ചാടിയത്. വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് ശക്തമായി താഴേക്ക് വെള്ളം ചീറ്റുന്ന ശക്തിയില്‍ മുകളിലേക്ക് 30 അടി ഉയരത്തില്‍ വരെ പൊങ്ങുന്ന അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സാണ് ജെറ്റ്പാക്കിങ്. സുരക്ഷാ കവചം ധരിച്ച അല്‍ നെയാദി മുകളിലേക്ക് ഉയരുന്നതിനു പകരം നിയന്ത്രണം നഷ്ടപ്പെട്ട് വശത്തേക്ക് കുതിച്ച് കടലിൽ മുങ്ങുകയായിരുന്നു. ജെറ്റ് ശക്തിയോടെ വെള്ളം ചീറ്റല്‍ തുടര്‍ന്നതിനാല്‍ ഏതാനും നിമിഷം അല്‍ നെയാദിന് പുറത്തു വരാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് സമീപത്ത് തന്നെ ഉണ്ടായിരുന്ന ശൈഖ് ഹംദാന്‍ അടക്കമുള്ളവര്‍ ഓടി എത്തി അല്‍ നെയാദിനെ രക്ഷപ്പെടുത്തിയത്. സംഭവം ഒരു ചിരിയിലാണ് അവസാനിച്ചത്. ശൈഖ് ഹംദാന്‍ അല്‍ നെയാദിയെ ആലിംഗനം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ മൂന്ന് മണിക്കൂറിനുള്ളില്‍ ഒന്നേ കാല്‍ ലക്ഷം പേരാണ് കണ്ടത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uncle Saeed (@uncle_saeed)

Latest News