പെ​ഗാ​സ​സ്: ആഭ്യന്തര മന്ത്രി അമിത് ഷായും വിശദീകരണം നല്‍കില്ല, പാർലമെന്‍റില്‍ പ്രതിഷേധം തുടരും

ന്യൂ​ദൽ​ഹി-  പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​ൽ ആഭ്യന്തര മന്ത്രി അ​മി​ത് ഷാ ​വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം കേ​ന്ദ്രം ത​ള്ളി. ഇ​തോ​ടെ പാ​ർ​ല​മെ​ന്‍റ് സ്തം​ഭ​നം തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​യി.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഒ​ൻ​പ​ത് ദി​ന​വും പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ലി​നെ ചൊ​ല്ലി​യു​ള്ള ബ​ഹ​ള​ത്തി​ൽ പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോഡി തന്നെ മ​റു​പ​ടി ന​ൽ​ക​ണമെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷമെങ്കിലും  ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ വി​ശ​ദീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷം ആവശ്യപ്പെടുന്നത്. എ​ന്നാ​ൽ ഈ​യാ​വ​ശ്യ​വും അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെയും  ബി​ജെ​പിയുടേയും തീ​രുമാനം.

Latest News