ന്യൂദൽഹി- പെഗാസസ് ഫോൺ ചോർത്തലിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളി. ഇതോടെ പാർലമെന്റ് സ്തംഭനം തുടരുമെന്ന് ഉറപ്പായി.
ബജറ്റ് സമ്മേളനത്തിന്റെ ഇതുവരെയുള്ള ഒൻപത് ദിനവും പെഗാസസ് ഫോൺ ചോർത്തലിനെ ചൊല്ലിയുള്ള ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ മറുപടി നൽകണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷമെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണമാണ് ഇപ്പോൾ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ ഈയാവശ്യവും അംഗീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടേയും തീരുമാനം.






