കോതമംഗലം കൊലപാതകം; പോലീസ് ബിഹാറിലേക്ക്

കൊച്ചി- കോതമംഗലത്ത് മാനസയുടെ കൊലപാതകത്തില്‍ അന്വേഷണം ബിഹാറിലേക്ക് നീളുന്നു. കേരള പോലീസ് ബിഹാറില്‍ പോയി അന്വേഷണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു. രഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. രഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും കൃത്യമായ അന്വേഷണം പോലീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മാനസയുടെയും രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം  ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ മൃതദേഹം രാവിലെ എട്ടു മണിയോടെ കണ്ണൂര്‍ നാറാത്ത് വീട്ടിലെത്തിച്ചു.  തുടര്‍ന്ന് പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തി.  സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി പോലീസ് വിിശദമായി രേഖപ്പെടുത്തും.
 

Latest News