അടുത്തയാഴ്ച മുതൽ പ്രതിദിനം 20,000 ഉംറ തീർഥാടകർക്ക് അനുമതി

റിയാദ്- അടുത്തയാഴ്ച മുതൽ പ്രതിദിനം 20,000 ഉംറ തീർഥാടകർക്ക് അനുമതി. മുഹറം ഒന്ന് (ഓഗസ്റ്റ് 9) മുതൽ സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളിൽ നിന്നുമുള്ള 20,000 തീർഥാടകർക്ക് വീതം ഉംറ കർമം നിർവഹിക്കാൻ പ്രതിദിനം അനുമതി നൽകുമെന്ന് ഹജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി. സൗദി അറേബ്യ പ്രവേശന വിലക്കേർപ്പെടുത്താത്ത രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് എൻജിനീയർ ഹിശാം സഈദ് പറഞ്ഞു. ആരോഗ്യ മന്ത്രാലയവും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും തീരുമാനിക്കുന്നതു പ്രകാരമാണ് വിദേശ ഉംറ തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശനം നൽകുക. പ്രതിദിനം സ്വീകരിക്കുന്ന ഉംറ തീർഥാടകരുടെ എണ്ണം വരുംകാലത്ത് ക്രമാനുഗതമായി വർധിപ്പിക്കുമെന്നും എൻജിനീയർ ഹിശാം സഈദ് പറഞ്ഞു.

 

Latest News