കോവിഡ് പ്രതിസന്ധി, വടകരയില്‍ ഹോട്ടലുടമ മരിച്ച നിലയില്‍

കോഴിക്കോട്- വടകരയില്‍ ചായക്കടയുടമയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടിലാണെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നതായി പോലീസ് അറിയിച്ചു.
വടകര മേപ്പയില്‍ ഓവുപാലത്തിന് സമീപം വര്‍ഷങ്ങളായി ചായക്കട നടത്തിയിരുന്ന വ്യക്തിയാണ് കൃഷ്ണന്‍. ഇന്നലെ രാവിലെ അദ്ദേഹം കട തുറന്നിരുന്നു. എന്നാല്‍ ഉച്ചയോടെ കാണാതായി. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തെരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കൃഷ്ണന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.


 

Latest News