ദുബായ് - അനധികൃത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയന്റും ലഭിക്കുമെന്ന് പോലീസ് മുന്നറിയിപ്പ്. റിസര്‍വ് ചെയ്ത പ്രദേശങ്ങളിലെ പാര്‍ക്കിംഗ്, ആംബുലന്‍സുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും വികലാംഗര്‍ക്കും നീക്കിവെച്ച സ്ഥലങ്ങളിലെ പാര്‍ക്കിംഗ് എന്നിവിടങ്ങളിലും അഗ്നിശമന സംവിധാനത്തിന്റെ ഭാഗമായ ഫയര്‍ ഹൈഡ്രന്റിനു സമീപവും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ശിക്ഷ ലഭിക്കുക.






