കോവിഡ്: സര്‍ക്കാര്‍ സഹായം അപര്യാപ്തമെന്ന് ശൈലജയുടെ വിമര്‍ശം

തിരുവനന്തപുരം- കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അപര്യാപ്തമാണെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ പരമ്പരാഗത, ചെറുകിട തൊഴില്‍ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ താത്കാലിക ആശ്വാസം മാത്രമേ നല്‍കുന്നുള്ളു, കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തില്‍ വിതരണം ചെയ്യണമെന്നും കെ.കെ ശൈലജ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കണം. അതല്ലാതെ ക്ഷേമനിധി മതിയാവില്ലെന്നും എം.എല്‍.എ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ശൈലജയുടെ നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി നല്‍കി.

 

 

Latest News