കൊച്ചി- സമൂഹമാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ക്ക് ഇരയായി നടന്‍ ജനാര്‍ദനന്‍. മലയാളത്തിലെ പ്രശസ്ത താരം കെ.ജി ജനാര്‍ദനന്‍ മരിച്ചെന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്ന് നടന്റെ ആരാധകര്‍ വ്യക്തമാക്കി. താരത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ അറിയിച്ചു.കെ.ജി ജനാര്‍ദനന്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി പേര്‍ സംഭവത്തില്‍ പ്രതികരിക്കുകയും വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് വ്യാജ വാര്‍ത്തയില്‍ വിശദീകരണവുമായി ആരാധകര്‍ എത്തിയത്.പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജനാര്‍ദ്ദനന്റെ ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്‌നവുമില്ലെന്നും ഇവര്‍ അറിയിച്ചു. 1977 ല്‍ അടൂര്‍ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാര്‍ദ്ദനന്‍ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവന്‍ എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. 1987ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തില്‍ ജനാര്‍ദ്ദനന്റെ ഇമേജ്മാറ്റം ഉണ്‍ായത്.