മെഡിക്കല്‍,ഡെന്റല്‍ കോഴ്‌സുകളില്‍ ഒ.ബി.സിക്കാര്‍ക്ക് 27 ശതമാനം സംവരണം

ന്യൂദല്‍ഹി- മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളില്‍ ഒ.ബി.സിക്കാര്‍ക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനവും സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

അഖിലേന്ത്യാ ക്വാട്ട സ്കീമില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് നടപ്പ് അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എം.ബി.ബി.എസ്, എം.ഡി,എം.സ്, ഡിപ്ലോമ, ബി.ഡി.എസ്, എം.ഡി.എസ് കോഴ്‌സുകള്‍ക്കാണ് സംവരണം ബാധകം.
5550 വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മന്‍ഡവ്യ പറഞ്ഞു.

 

Latest News