അഫ്ഗാനില്‍ ഹാസ്യതാരത്തെ തട്ടിക്കൊണ്ടുപോയി വധിച്ചു

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഖാഷയെന്ന് വിളിക്കുന്ന നാസര്‍ മുഹമ്മദിനെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തെ അജ്ഞാതരായ ചില തോക്കുധാരികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുകയും മുഖത്തടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
വീട്ടില്‍നിന്നു നടനെ തട്ടിക്കൊണ്ടുപോയ ശേഷം മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ ആണെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ ഇത് താലിബാന്‍ നിഷേധിച്ചു. കാണ്ഡഹാര്‍ പ്രവിശ്യയിലാണ്‌സംഭവം.

 

Latest News