അമ്മയുടെ ഒത്താശയോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിന തടവും പിഴയും

തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും. ആലക്കോട് പെരുനിലം കോളനിയിലെ പള്ളിക്കര വീട്ടില്‍ കൊടകന്‍ രാജന്‍ എന്ന പി.കെ.രാജനെ (44) യാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.മുജീബ് റഹ്മാന്‍ മൂന്നു വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2014 മാര്‍ച്ച് 24 നാണ് കേസിനാസ്പദമായ സംഭവം. മാതാവിന്റെ ഒത്താശയോടെ പതിനേഴുകാരിയെ ഈയഭരണി തുരുത്ത് എന്ന സ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ മാതാവ് ഒളിവിലാണ്. പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പനുസരിച്ചാണ് കേസ്. ആലക്കോട് സി.ഐയായിരുന്ന പി.കെ.സുധാകരനാണ് കേസ് അന്വേഷിച്ചത്.

 

Latest News