Sorry, you need to enable JavaScript to visit this website.

കുവൈത്തിൽ സ്വദേശികളുടെ  വിദേശ യാത്രക്ക് വാക്‌സിൻ നിർബന്ധം

കുവൈത്ത് സിറ്റി - അടുത്ത മാസം ഒന്നാം തീയതി മുതൽ അംഗീകൃത കൊറോണ വാക്‌സിൻ സ്വീകരിക്കാത്ത സ്വദേശികളെ വിദേശങ്ങളിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് കുവൈത്ത് ഗവൺമെന്റ് അറിയിച്ചു. 
നിലവിൽ കുവൈത്തിൽ വാക്‌സിൻ നൽകാത്ത 16 വയസ്സിൽ കുറവ് പ്രായമുള്ളവർ, ആരോഗ്യ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിക്കുന്നതിന് തടസ്സമുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിച്ചവർ, ഗർഭിണികൾ എന്നീ മൂന്നു വിഭാഗങ്ങളെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗർഭിണികൾ ഗർഭധാരണം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം ഇഷ്യൂ ചെയ്ത സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
അതേസമയം, വിദേശങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരുടെയും പക്കൽ വിമാനങ്ങളിൽ കയറുന്നതിനു മുമ്പായി കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരിക്കൽ നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. കൂടാതെ ഇവരിൽ കൊറോണയുടെ ഒരു ലക്ഷണങ്ങളും ഉണ്ടാകാനും പാടില്ല. വിദേശങ്ങളിൽ നിന്ന് കുവൈത്തിലേക്ക് വരുന്ന എല്ലാവരും ഏഴു ദിവസം ഹോം ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം കൊറോണ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നവർ ഹോം ക്വാറന്റൈൻ പാലിക്കേണ്ടതില്ലെന്നും സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. 

 

Tags

Latest News