Sorry, you need to enable JavaScript to visit this website.

കരുണ സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌കൂളിന് വീണ്ടും നൂറിന്റെ തിളക്കം        

പ്ലസ് ടു വിജയികളായ കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌കൂൾ കുട്ടികൾ. 

  
കോഴിക്കോട്- എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്റ് ഹിയറിംഗ് ഹയർ സെക്കന്ററി സ്‌കൂളിന് വീണ്ടും നൂറിന്റെ തിളക്കം. ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയ 30 കുട്ടികളും വിജയിച്ചു. 11 പെൺകുട്ടികളും, 19 ആൺകുട്ടികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. തുടർച്ചയായി ആറാം വർഷമാണ് ഹയർ സെക്കന്ററി വിഭാഗം 100 ശതമാനം വിജയം നേടുന്നത്. റുക്‌സാന പർവിൻ, റെഹിമ ഷെറിൻ എന്നീ കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 11 കുട്ടികൾ അഞ്ച് വിഷയങ്ങളിലും, 10 കുട്ടികൾ നാല് വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് ഓൺലൈനായും, അവസാന ഘട്ടത്തിൽ ഹോസ്റ്റലിൽ താമസിപ്പിച്ചും ചിട്ടയായ പരിശീലനം നൽകിയാണ് ഇന്നത്തെ വിജയം കൈവരിച്ചത്. സംസാര കേൾവി കുറവുള്ള കുട്ടികളെ സമൂഹത്തിൽ ഉന്നത ശ്രേണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിന്റെ പ്രവർത്തനം. എസ്.എസ്.എൽ.സിക്ക് തുടർച്ചയായി 31 തവണ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. 

Latest News