Sorry, you need to enable JavaScript to visit this website.

വീടുകളിൽ കോവിഡ് വാക്‌സിൻ എത്തിച്ചു തുടങ്ങി; രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം

മാഹിയിൽ കോവിഡ് വാക്‌സിൻ വീടുകളിൽ എത്തിച്ചു നൽകുന്ന പരിപാടി മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.

മാഹി- കോവിഡ് വാക്‌സിൻ ആശുപത്രിയിൽ വന്നെടുക്കാൻ കഴിയാത്ത പ്രായമായവർ, രോഗബാധിതരായി കിടപ്പിലായവർ എന്നിവർക്കുള്ള വാക്‌സിൻ വീടുകളിൽ എത്തിച്ചു തുടങ്ങി. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് വാക്‌സിൻ വീടുകളിൽ പോയി നൽകുന്നത്. മാഹി എം.എൽ.എ രമേശ് പറമ്പത്തിന്റെ സാന്നിധ്യത്തിൽ വലിയവീട്ടിൽ പ്രഭാകരന് വാക്‌സിൻ നൽകി കൊണ്ട് വീടുകളിലെ വാക്‌സിൻ വിതരണം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ ഡോ. എസ്.പ്രേംകുമാർ, ഡോ.ശ്രീജിത്ത് സുകുമാരൻ, എഎൻഎം വി.പി സുജാത, നഴ്‌സിങ് ഓഫീസർമാരായ എം.ധനുഷ, ടി.പി രമിഷ, ബീറ്റ് ഓഫീസർ സി.കെ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് വാക്‌സിൻ വീടുകളിൽ പോയി നൽകുന്നത്.
 

Latest News