Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ എല്ലാ വിദേശ ഡോക്ടര്‍മാര്‍ക്കും ഗോള്‍ഡന്‍ വിസ

അബുദബി- രാജ്യത്തെ എല്ലാ വിദേശ ഡോക്ടര്‍മാര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വീസ അനുവദിക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചു. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സ് ഉള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും 2022 സെപ്ംതബര്‍ വരെ ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാം. കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കുമുള്ള ആദരവായാണ് ഗോള്‍ഡന്‍ വീസ നല്‍കുന്നത്. smartservices.ica.gov.ae എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ദുബായ് ലൈസന്‍സ് നേടിയ ഡോക്ടര്‍മാര്‍ക്ക് smart.gdrfad.gov.ae എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. കൂടാതെ വിവിധ എമിറേറ്റുകളിലായി സ്ഥാപിച്ച ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് കേ്ന്ദ്രങ്ങള്‍ വഴിയും ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വീസയ്ക്ക് നേരിട്ട് അപേക്ഷിക്കാം. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ച ശേഷം വീസ അനുവദിക്കും.

ആരോഗ്യ രംഗത്ത് മികച്ച വിദഗ്ധരെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ തുടരാന്‍ പ്രേരിപ്പിക്കുന്നതുമാണ് പുതിയ തീരുമാനം. സ്വദേശിയായ സ്‌പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്ന 10 വര്‍ഷത്തെ ദീര്‍ഘകാല വിസയാണ് ഗോള്‍ഡന്‍ വീസ.
 

Latest News