പൃഥ്വിരാജിന്റെ കുരുതി ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 11 ന്

കൊച്ചി- പൃഥ്വിരാജ് തന്നെ നിര്‍മിച്ച് നായകനാവുന്ന കുരുതി ഓണം റിലീസായി ഓഗസ്റ്റ് 11 ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തും.
റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍, മുരളി ഗോപി, മാമുക്കോട, സാഗര്‍ സൂര്യ, സൃന്ദ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നു. മനു വാര്യര്‍ ആണ് സംവിധാനം.
മെയ് 13 ന് തിയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമാണ് കുരുതി. എന്നാല്‍ ലോക്ഡൗണ്‍മൂലം സാധിച്ചില്ല. തുടര്‍ന്നാണ് ഒടിടി റിലീസ് തീരുമാനിച്ചത്.

 

Latest News