സുപ്രീംകോടതി വിധി മാനിക്കുന്നു-വി ശിവന്‍കുട്ടി

തിരുവനന്തപുരം- നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് വി ശിവന്‍കുട്ടി. വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കും. സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ വരാറുണ്ട്. അവകാശ പോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന് ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി സ്ഥാനം രാജി വെയ്ക്കണമെന്നോ എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്നോ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
 

Latest News