റിയാദ്- സൗദിയിൽനിന്ന് പോകാൻ വിലക്കുള്ള രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്ന സൗദി പൗരൻമാർക്ക് കർശനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇവർക്ക് മൂന്നു വർഷം യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
مصدر مسؤول: كل من يثبت تورطه في السفر إلى الدول الممنوع السفر إليها سيعرّض نفسه للمساءلة القانونية والعقوبات المغلظة عند عودته، ومنعه من السفر إلى خارج المملكة لمدة (3) سنوات. pic.twitter.com/ZDLdATec7u
— وزارة الداخلية (@MOISaudiArabia) July 27, 2021