യുഎഇയില്‍ കൊലക്കേസില്‍ കുറ്റക്കാരായ രണ്ടു അറബ് വംശജര്‍ക്ക് വധശിക്ഷ

ഫുജൈറ- അറബ് വംശജനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഗള്‍ഫ് പൗരന്മാര്‍ക്ക് യുഎഇ കോടതി വധശിക്ഷ വിധിച്ചു. ദിബ്ബ അല്‍ ഫുജൈറ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. ഫുജൈറയിലെ ഒരു സിമന്റ് ഫാക്ടറിക്കു പിറകില്‍ ഒരു വാഹനത്തിനുള്ളിലാണ് അറബ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. യുവാവിനെ വെടിവച്ചു കൊന്നതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. രണ്ടു പ്രതികള്‍ക്കു വധശിക്ഷ വിധിച്ച കോടതി മറ്റു പ്രതികളെ കുറ്റവിമുക്തരാക്കി.
 

Latest News