മാനന്തവാടി-പതിമൂന്നു കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി റിമാന്‍ഡില്‍. തരുവണ ചങ്കറപ്പാന് അബ്ദുല്‍ മുഷ്താഖിനെയാണ്(51) കോടതി റിമാന്‍ഡ് ചെയ്തത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം പലതവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകളനുസരിച്ചാണ് കേസ്. വെള്ളമുണ്ട പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.






