Sorry, you need to enable JavaScript to visit this website.

ശാലിനി വീണ്ടും അഭിനയത്തിലേക്ക്, 'പൊന്നിയിന്‍ സെല്‍വ'നില്‍ അതിഥി വേഷത്തില്‍ 

ചെന്നൈ-തെന്നിന്ത്യയുടെ പ്രിയതാരവും തല അജിത്തിന്റെ നല്ല പാതിയുമായ ശാലിനി വീണ്ടും അഭിനയത്തിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനില്‍' അതിഥിവേഷത്തിലെത്തുന്നു എന്നാണ് വാര്‍ത്ത.  ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 20 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി തിരികെയെത്തുന്നു എന്ന വാര്‍ത്ത ആരാധകരും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. 'പിരിയാത വരം വേണ്ടും' എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. 2000ല്‍ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല താരം ഇപ്പോള്‍.നിരവധി താരങ്ങള്‍ അണിനിരക്കുന്ന മണിരത്‌നം ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'. ഐശ്വര്യറായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി, വിക്രം പ്രഭു തുടങ്ങി വലിയ താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'പൊന്നിയിന്‍ സെല്‍വ'നില്‍ ഇരട്ട വേഷത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ എത്തുന്നത്.
 

Latest News