ഇസ്ലാമാബാദ്- ചാവേറുകളായി സ്വയം പൊട്ടിത്തെറിച്ച് മരിക്കുന്നത് ഇസ്്‌ലാമിക വിരുദ്ധമാണെന്ന് രണ്ടായിരത്തോളം പാക്കിസ്ഥാന്‍ ഇസ്്‌ലാമിക പണ്ഡിതരുടെ കൂട്ടായ്മ ഫത്‌വ ഇറക്കി. പാക്കിസ്ഥാനില്‍ അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ചാവേറുകളായെത്തുന്ന ഭീകരരാണ്. രണ്ടു പതിറ്റാണ്ടിനിടെ ആയിരക്കണക്കികനാളുകളാണ് ചാവേറാക്രമത്തില്‍ കൊല്ലപ്പെട്ടത്. ചാവേര്‍ ബോംബാക്രമണങ്ങള്‍ നിഷിദ്ധമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കി. പാക് സര്‍ക്കാരിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ പുസ്തകത്തിലാണ് ഈ ഫത്‌വ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മധ്യമ നിലപാട് സ്വീകരിക്കുന്ന ഇസ്്‌ലാമിക സമൂഹത്തിനു ശക്തമായ അടിത്തറ നല്‍കുന്നതാണ് ഈ ഫത്‌വയെന്ന് പുസ്തകത്തില്‍ പാക് പ്രസിഡന്റ് മഅ്മൂന്‍ ഹുസൈന്‍ പറയുന്നു.
പ്രശസ്തരായ പല പണ്ഡിതന്മാരും ഈ ഫത് വയെ അംഗീകരിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടേയും അവരുടെ സംസ്‌കാരത്തിന്റേയും കടുത്ത വിമര്‍ശകരായ പണ്ഡിതന്മാരും ഇക്കൂട്ടത്തിലുണ്ട്. ഭീകര ബന്ധമാരോപിക്കപ്പെടുന്ന പണ്ഡിതരും ഇവരിലുള്‍പ്പെടും.






