കുവൈത്ത് സിറ്റി- വിദേശികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലേക്ക് പ്രവേശനാനുമതി നൽകാൻ മന്ത്രിസഭ തീരുമാനം. കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് സ്വീകരിച്ചവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് സ്റ്റാറ്റസ് ഉള്ളവർക്കുമാണ് പ്രവേശനം. ഫൈസർ, മൊഡേണ, ആസ്ട്രസെനക എന്നീ വാക്‌സിനുകൾ രണ്ട് ഡോസ് എടുത്തവർക്കോ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഒരു ഡോസ് എടുത്തവർക്കോ ആണ് പ്രവേശനം.ഓഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും മന്ത്രിസഭ തീരുമാനം വരുന്നത് വരെ കാത്തിരിക്കുകയായിരുന്നു പ്രവാസികൾ.