ഒരു വര്‍ഷത്തിനുശേഷം ക്യാമറയ്ക്ക് മുന്നിലെത്തി നസ്രിയയുടെ സ്വന്തം ധീ 

മൈസുരു- നസ്രിയയും മേഘ്‌ന രാജും അടുത്ത സുഹൃത്തുക്കളാണ്. എന്റെ ധീ എന്നാണ് മേഘ്‌നയെ നസ്രിയ വിളിച്ചത്. വര്‍ഷങ്ങളായി നസ്രിയയും ഫഹദുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മേഘ്‌ന. നടിക്ക് കുഞ്ഞ് പിറന്നപ്പോള്‍ ഫഹദും നസ്രിയയും കാണാനായി എത്തിയിരുന്നു.ഭര്‍ത്താവ് ചിരഞ്ജീവിയുടെ മരണശേഷം ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലൂടെ കടന്നു പോകുകയായിരുന്ന തനിക്ക് മാനസികമായി പിന്തുണ നല്‍കിയത് നസ്രിയ ആയിരുന്നുവെന്ന് മേഘ്‌ന തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം മേഘ്‌ന ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. മകന്‍ ചീരുവിന് 9 മാസം പ്രായമായി. അപ്പോഴാണ് നടി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നത്. ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതിനു താഴെ കമന്റുമായി നസ്രിയ എത്തി.


 

Latest News