Sorry, you need to enable JavaScript to visit this website.

ട്രെയിന്‍ തട്ടി 15 ആടുകള്‍ ചത്തു

വടക്കാഞ്ചേരി- എങ്കക്കാട് ട്രെയിന്‍ തട്ടി 15 ഓളം ആടുകള്‍ ചത്തു. എങ്കക്കാട് റെയില്‍വെ ഗേറ്റിന് നൂറ് മീറ്റര്‍ മാറിയാണ്   അപകടം നടന്നത്.മാരാത്ത്കുന്ന് സ്വദേശിയും, റെയില്‍വേ മുന്‍ ജീവനക്കാരനുമായ വേലായുധന്റെ ഉടമസ്ഥതയിലുള്ള ആടുകളാണ് ചത്തത്. റെയില്‍ പരിസരത്ത് മേയുന്നതിനിടെയാണ് ആടുകള്‍ അപകടത്തില്‍ പെട്ടത്. ട്രെയിനിന്റെ ശബ്ദം കേട്ട ആടുകള്‍ ട്രാക്കിലേക്ക് കയറി, റെയില്‍വെ ട്രാക്കിലൂടെ ഓടുകയായിരുന്നു. തുടര്‍ന്നാണ് അപകടം ഉണ്ടായത്.

Latest News