ഉംറ തീര്‍ഥാടകര്‍ ഹറമിലെത്തി സ്വീകരിക്കാന്‍ നാല് കേന്ദ്രങ്ങള്‍

മക്ക- വിശുദ്ധ ഹജ് കര്‍മങ്ങള്‍ക്ക് ശേഷം ഉംറ സീസണ്‍ പുനരാരംഭിച്ചു. ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മസ്ജിദുല്‍ ഹറാമില്‍ എത്തി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം അവലംബിച്ചുകൊണ്ടാണ് ഉംറ അനുവദിക്കുന്നത്. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുമാണ് തീര്‍ഥാടകരെ ഹറമിലേക്ക് പ്രവേശിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 20,000 പേര്‍ക്കാണ് ഉംറക്ക് ചെയ്യാന്‍ അനുമതി നല്‍കുന്നത്. ഇഅ്തമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഹജ്, ഉംറ മന്ത്രാലയം ഉംറ പെര്‍മിറ്റ് അനുവദിക്കുക.
അതേസമയം, തീര്‍ഥാടകരെ നാല് പോയിന്റുകളിലായി സ്വീകരിച്ചതിന് ശേഷമായിരിക്കും ഹറമിലേക്ക് പ്രവേശിപ്പിക്കുകയെന്ന് മസ്ജിദുല്‍ ഹറം കാര്യാലയത്തിലെ ഗ്രൂപ്പിംഗ് ആന്റ് ക്രൗഡ് മാനേജ്‌മെന്റ് മേധാവി എന്‍ജി. ഉസാമ ബിന്‍ മന്‍സൂര്‍ അല്‍ഹജീലി വ്യക്തമാക്കി. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News