ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു

മസ്‌കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശി അമ്പു സുരേന്ദ്രന്‍ (39), എറണാകുളം സ്വദേശി സെലീന (50) എന്നിവരാണ് മരിച്ചത്.
കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശിയും റിട്ട. എസ്.എന്‍ കോളജ് പ്രൊഫസര്‍ സുരേന്ദ്രന്റെ മകനാണ് അമ്പു സുരേന്ദ്രന്‍. മസ്‌കത്തിലെ റോയല്‍ ആശുപത്രിയിലാണ് മരിച്ചത്. മാതാവ്: ഗീത സുരേന്ദ്രന്‍. ഭാര്യ: ശ്രുതി രാജ് അമ്പു (ഡോക്ടര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മസ്‌കത്ത്). മക്കള്‍: ഹൃദയ, കാര്‍ത്തിക. സഹോദരി: ചിഞ്ചു സുരേന്ദ്രന്‍.
മട്ടാഞ്ചേരി സ്വദേശി പാണ്ടിക്കുടി പോള്‍ ജോസഫിന്റെ മകളാണ് സെലീന. മാതാവ് മേരി.

 

Latest News