കുവൈത്ത് സിറ്റി- മഹാരാഷ്ട്രയിലെ പ്രളയ ദുരന്തത്തില്‍ ദുഖവും അനുശോചനവും അറിയിച്ച് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് സന്ദേശമയച്ചു. ഈ ദുരന്തത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടെന്ന് അറിയിച്ച അമീര്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ചവര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. ദുരന്തത്തില്‍ നിന്ന് വേഗം കരകയറാന്‍ കഴയിട്ടെ എന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹും അനുശോചനമറിയിച്ച് രാഷ്ട്രപതിക്ക് കത്തെഴുതി. കുവൈത്ത് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച ഇന്ത്യയെ ദുഖം അറിയിച്ചിരുന്നു.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദല്‍ഹിയിലെ കുവൈത്ത് എംബസി മാംസ വിതരണം നടത്തിയിരുന്നു. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നായിരുന്നു വിതരണം.