ന്യൂദൽഹി- ഗർഭിണികളിൽനിന്ന് കുഞ്ഞുങ്ങളിലേക്ക് കോവിഡ് പകരാമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇന്ത്യൻ പീഡിയാട്രിക്‌സ് ജേണലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് ബാധിച്ച സ്ത്രീകൾ നേരത്തെ പ്രസവിക്കുന്നതിനുള്ള സാധ്യത ഏറെയാണെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം നവജാത ശിശുക്കളിൽ കോവിഡ് ലക്ഷണങ്ങളുണ്ടാകും. പ്രസവിച്ച് 72 മണിക്കൂറിനുള്ളിൽ കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി രോഗബാധയുണ്ടോ എന്ന് സ്ഥിരീകരിക്കണം. 1733 ഗർഭിണികളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.






