കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍- പിണറായിയുടെ ഫ്‌ളക്‌സിനെ ട്രോളി ബല്‍റാം

തിരുവനന്തപുരം- കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പില്‍ ക്ഷേത്ര കവാടത്തിന് മുന്നില്‍ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സിന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് മുന്‍ എം.എല്‍.എ വി.ടി ബല്‍റാം. ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു, അന്നം തരുന്നവനെന്ന് ജനം പറഞ്ഞു എന്നാണ് കേരളത്തിലെ ദൈവമെന്ന് വിശേഷിപ്പിക്കുന്ന പിണറായിയുടെ ഫ്‌ളക്‌സിലെ വരികള്‍. ഇതിനെ ട്രോളിയാണ്  വി.ടി ബല്‍റാം പോസ്റ്റിട്ടിരിക്കുന്നത്.

'രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു,
രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നാണ്  ഫോട്ടോക്കൊപ്പം ബല്‍റാം എഴുതിയിരിക്കുന്നത്.

 

 

Latest News