Sorry, you need to enable JavaScript to visit this website.

സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുമായി മോഹന്‍ലാല്‍; വൈറലായി വിഡിയോ

പെരുമ്പാവൂര്‍- പാചകവും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പാചകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മോഹന്‍ലാല്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ഇപോഴിതാ ഒരു സ്‌പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‌പെഷല്‍ ചിക്കന്‍ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. വെള്ളം ഉപയോഗിക്കാതെയാണ് മോഹന്‍ലാല്‍ ചിക്കന്‍ പാചകം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ ഭാര്യ സുചിത്ര മോഹന്‍ലാലിന്റെ ചിക്കന്‍ കറി രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റേതായി ഇപോള്‍ ചിത്രീകരണം നടക്കുന്ന സിനിമ. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.പൃഥ്വിരാജ് ആണ് ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത് പ്രത്യേകതയാണ്. പൃഥ്വിരാജ് സിനിമയില്‍ മുഴുനീള കഥാപാത്രവുമായി എത്തുന്നു. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു തമാശ ചിത്രമായിരിക്കും ഇത്. കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് നായികമാര്‍.
 

Latest News