കോവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള ആദ്യ  തിയറ്റര്‍ റിലീസ് ആകാന്‍ പ്രിയ വാര്യര്‍ ചിത്രം 

ഹൈദരാബാദ്- കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ആന്ധ്രയിലും തെലങ്കാനയിലും തിയേറ്ററുകള്‍ തുറക്കുകയാണ്. ഒരു ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ ചിത്രമാകാന്‍ ഒരുങ്ങുകയാണ് മലയാള ചിത്രമായ ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്ക്.മലയാളത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത തന്നെയാണ് തെലുങ്ക് റിമേക്കും ഒരുക്കിയിരിക്കുന്നത്. തെലുങ്ക് റീമേക്കും അതേ പേരിലാണ് എത്തുന്നത്. പ്രിയ വാര്യരാണ് ഈ ചിത്രത്തിലെ നായിക. ഗോവയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. 
 

Latest News