കാസര്‍കോട്- ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ ഭര്‍തൃമതി വിവാഹിതയായി തിരിച്ചെത്തി പോലീസ് സ്റ്റേഷനില്‍ ഹാജരായി. തങ്കയം മണ്ഡപം സ്വദേശിനി കെവി ബബിത(28) യാണ് പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ ഡിസൈനിങ് വര്‍ക്കര്‍ ടി. രാജേഷ് (32) നെ വിവാഹം ചെയ്തു ചന്തേര പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂലൈ 16 ന് തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. യുവതിയെ കാണാതായത് സംബന്ധിച്ച് വീട്ടുകാരുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും പാലക്കാട് എത്തിയതായി വിവരം ലഭിച്ചത്. പാലക്കാട് പോലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ടൗണിലെ തയ്യല്‍ കടയില്‍ പരിശീലനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് ബബിത വീട്ടില്‍ നിന്നിറങ്ങിയത്. ഗള്‍ഫിലുള്ള കാസര്‍കോട് കളനാട് സ്വദേശി രാജേഷിന്റെ ഭാര്യയാണ് യുവതി. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇതിനിടയില്‍ ഒന്നര വര്‍ഷം മുമ്പ് മൊബൈല്‍ ചാറ്റിങ്ങിലൂടെ ആണ് തങ്ങള്‍ പരിചയപ്പെട്ടത് എന്നാണ് കമിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.






