Sorry, you need to enable JavaScript to visit this website.

പുതിയ പാസ്‌പോർട്ട് പ്രവാസികൾക്ക് തിരിച്ചടിയാകും

തിരുവനന്തപുരം- പാസ്‌പോർട്ടിൽ ഉടമയുടെ വിലാസം രേഖപ്പെടുത്തുന്ന പേജ് ഒഴിവാക്കാനുള്ള തീരുമാനം പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. പ്രവാസികൾക്ക് ബന്ധുക്കളെ വിദേശത്തേക്ക് കൊണ്ടുവരുന്നതിന് പുതിയ പരിഷ്‌കാരം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്ക ഉയർന്നു.

 

ഒബിൻ മില്ലൻ ഗോതുരുത്ത് എന്ന പ്രവാസി ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ആശങ്ക ഇവിടെ വായിക്കാം.

പാസ്‌പോർട്ടിന്റെ 'വർണത്തിൽ ആശങ്ക'

ഇന്ത്യക്കാരുടെ പാസ്‌പോർട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള തീരുമാനം കേന്ദ്രസർക്കാരും വിദേശകാര്യമന്ത്രാലയവും പ്രഖ്യാപിച്ചതായി അറിഞ്ഞു. തന്നെയുമല്ല പാസ്‌പോർട്ട് ഉടമയുടെ മേൽവിലാസവും എമിഗ്രേഷൻ സ്റ്റാറ്റസും പാസ്‌പോർട്ടിന്റെ അവസാനപേജിൽ നിന്ന് ഒഴിവാക്കാനുള്ള മണ്ടൻ തീരുമാനവും അറിഞ്ഞു.

പ്രിയപ്പെട്ട രവീഷ് കുമാർ (വിദേശകാര്യ മന്ത്രാലയ വക്താവ്),

താങ്കൾക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരാൻ ആണ് ഈ എഴുത്ത്.. ദുബൈയിൽ ഭാര്യക്ക് വിസയെടുക്കാൻ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് വേണം, തിരിച്ചും വേണമെന്നാണ് നിയമം. പാസ്‌പോർട്ട് ഉടമയുടെ മേൽവിലാസവും എമിഗ്രേഷൻ സ്റ്റാറ്റസും പാസ്‌പോർട്ടിന്റെ അവസാനപേജിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനവും പ്രവാസികൾക്ക് തിരിച്ചടിയാകും എന്ന് താങ്കൾക്ക് അറിയാത്തതാണോ?

മാതാപിതാക്കൾക്ക് വിസ എടുക്കുമ്പോൾ ഈ പേജ് നോക്കിയാണ് എമിേ്രഗഷൻ ഓഫീസർ റിലേഷൻ കൺഫേം ചെയ്യുന്നത്. മണ്ടൻ തിരുമാനത്തിലൂടെ ഈ പേജ് ഒഴിവാക്കിയാൽ consanguintiy proof (രക്തബന്ധം) ആയി വേറെ ഡോക്യുമെന്റ് കൊടുക്കേണ്ടി വരും.. പിന്നീട് അത് അറ്റസ്റ്റ് ചെയ്യേണ്ടി വന്നാൽ അതിനും ഞങ്ങൾ പ്രവാസികൾ ക്യാഷ് മുടക്കണം.

 

പോരാത്തതിന് പ്രവാസികൾ അഡ്രസ്സ് പ്രൂഫ് ആയി നാട്ടിൽ കൊടുക്കുന്നതും പാസ്‌പോർട്ടിന്റെ ലാസ്റ്റ് പേജ് ആണ് മിസ്റ്റർ... താമസിക്കുന്ന സ്ഥലത്തു പോലീസ് വെരിഫിക്കേഷൻ നടത്തിയതിനു ശേഷം മാത്രം കിട്ടുന്ന ഒരു രേഖ മേൽവിലാസത്തിന്റെ തെളിവായി ഉപയോഗിക്കാൻ പറ്റില്ല എന്ന് പറയുന്നത് തന്തയില്ലാത്തരമാണ് മിസ്റ്റർ രവീഷ്. കേരളത്തിലെ എംപിമാർ ഈ കാര്യങ്ങൾ ഒക്കെ പാർലമെന്റിൽ അവതരിപ്പിക്കും എന്ന് ഉറപ്പില്ല അത് കൊണ്ടാണ് എവിടെ വെടിപ്പായി എഴുതുന്നത്.

എമിഗ്രേഷൻ ചെക്ക് വേണ്ട മണ്ടന്മാരെ ദൂരെ നിന്നും കണ്ടാൽ മനസിലാക്കാൻ കഴിയണം എന്നത് മാത്രമാണ് താങ്കളുടെ ഉദ്ദേശം എങ്കിൽ സാധാരണക്കാരായ ഞങ്ങൾക്ക് താങ്കളോട് പുച്ഛമാണ് മിസ്റ്റർ ... പാസ്‌പോർട്ടിൽ ഇപ്പൊ തന്നെ ഇ.സി.ആർ സ്റ്റാമ്പ് അടിക്കുന്നുണ്ട് (വേണമെങ്കിൽ അത് RFID ചിപ്പുകളിൽ ചേർക്കുകയും ചെയ്യാം). അത് വായിക്കാൻ അറിയാത്തവരാണോ എമിഗ്രേഷൻ ഡെസ്‌കിൽ ഇരിക്കുന്നത് എങ്കിൽ പിരിച്ചുവിട്ട് ഞങ്ങൾക്ക് ജോലി തരൂ... പ്രവാസം മതിയാക്കി ഞങ്ങൾ ചെയ്യാം ആ ജോലി... ഓറഞ്ചു പാസ്‌പോർട്ട്കാരനെ കണ്ടാൽ എയർ ലൈൻ പോലും പലരീതിയിൽ ട്രീറ്റ് ചെയ്യും എന്ന് കാലം തെളിയിക്കും..... പൗരന്മാരെ നിറത്തിലൂടെ തരം തിരിക്കുന്നത് ശരിയല്ല. രാഷ്ട്രീയവും, മതവും, വിശ്വാസവും ഒക്കെ ആകാം, പക്ഷെ എല്ലാറ്റിനും അതിന്റെതായ പരിധി ഉണ്ട് !!!

ഇത് ശരിക്കും വേണ്ടാത്ത ഒരു ഇടപാടാണ്... നിലവിൽ ഉള്ള സ്ഥിതി തുടർന്നാൽ സാമ്പത്തിക ലാഭം മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ ഐഡന്റിറ്റി കൂടിയാണ് നിലനിൽക്കാൻ പോകുന്നത്.. ഒരു രാജ്യത്തെ പൗരന്മാരെ രണ്ടായി തരം തിരിക്കുന്നത് ശരിയാണോ? ഒന്നുകിൽ എല്ലാ പാസ്‌പോർട്ടുകളും ഓറഞ്ചു ആക്കുക, അല്ലെങ്കിൽ ആ പരിപാടി നിർത്തുക. പട്ടിക്കും ഹനുമാനും ആധാർ കൊടുത്ത നാട്ടിൽ അതിന്റെ വില അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം പ്രത്യേകിച്ച് ഞങ്ങളെ പോലെ പ്രവാസികൾക്ക്.

ഇത്രയും കാലം ഈ നിറം കൊണ്ട് നടന്നിട്ടു ഒരു കുഴപ്പമില്ലെങ്കിൽ പിന്നെ മാറ്റുന്നത് എന്തിനു മിസ്റ്റർ? ഇപ്പോൾ നിലവിലുള്ള സ്ഥിതി തുടരുന്നത് തന്നെയാണ് അഭികാമ്യം എന്ന് പറയാതെ വയ്യ. ഈ നടപടി രണ്ടു തരാം പൗരന്മാരെ സൃഷ്ടിക്കാനേ ഉപകരിക്കുള്ളൂ... തലയ്ക്ക് വെളിവില്ലാതായാൽ എന്താ ചെയ്യാ, വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ഇവിടെ ചെയ്യാൻ കിടക്കുന്നു, അതിലൊന്നും ഗവൺമെന്റിന് ഒരു ശ്രദ്ധയും ഇല്ല. വിദേശികൾക്കിടയിൽ ഇന്ത്യക്കാരെ തരം താഴ്ത്താനുള്ള മണ്ടൻ തീരുമാനം, ഒരിക്കലും പ്രവാസികൾക്ക് ഇത് അംഗീകരിക്കാൻ കഴിയുന്നില്ല.

തികഞ്ഞ വിയോജിപ്പോടെ ഒരു പ്രവാസി...
ഒബിൻ മില്ലൻ ഗോതുരുത്ത്‌
 

Latest News