Sorry, you need to enable JavaScript to visit this website.

സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ ഫേസ്ബുക്കില്‍ അപകീർത്തി; യു.പി പ്രൊഫസറെ ജയിലിലടച്ചു

ഫി​റോ​സാ​ബാ​ദ്- കേ​ന്ദ്ര വ​നി​താ-​ശി​ശു വി​ക​സ​ന മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ ഫേ​സ്ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സംഭവത്തില്‍ കീഴടങ്ങിയ പ്രെ​ഫ​സ​റെ ജയിലിലടച്ചു.

എ​സ്ആ​ർ​കെ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി​ പ്രൊ​ഫ. ശ​ഹ​ര്‍​യാ​ര്‍ അ​ലി​യാ​ണ് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി അ​നു​രാ​ഗ് കു​മാ​റി​ന് മു​മ്പാ​കെ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് കീ​ഴ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കോ​ട​തി ജ​യി​ലിലേ​ക്ക് അ​യക്കുകയായിരുന്നു.

ഫേ​സ്ബു​ക്കി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് അ​ലി​ക്കെ​തി​രെ ഫി​റോ​സാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റ് തടയണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ശ​ഹ​ര്‍​യാ​ര്‍ അ​ലി ന​ല്‍​കി​യ ഹ​രജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍  സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യും തള്ളപ്പെട്ടിരുന്നു.

കേ​സ് ചാ​ര്‍​ജ് ചെ​യ്ത​തി​ന് പി​ന്നാ​ലെ എ​സ്ആ​ര്‍​കെ കോ​ളേ​ജി​ല്‍നി​ന്ന് അ​ലി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

Latest News