Sorry, you need to enable JavaScript to visit this website.

കുത്തൊഴുക്കില്‍വന്ന വയോധികക്ക് നാട്ടുകാരുടെ കരങ്ങളില്‍ പുതുജീവിതം

കോട്ടയം - പുഴയിലെ കുത്തൊഴുക്കില്‍ വന്ന 82 കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. കറുകച്ചാല്‍ സ്വദേശിയായ രാജമ്മ ( 82)യെയാണ് നാട്ടുകാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നഗരത്തോടു ചേര്‍ന്നുളള ചുങ്കത്താണ് സമീപം.

ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ഇത് കണ്ടത്. മൃതദേഹമാണ് എന്ന് സംശയം തോന്നിയ സ്ത്രീകള്‍ സമീപത്തുണ്ടായിരുന്ന  യുവാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കള്‍ വള്ളവുമായി വെള്ളത്തിലേക്ക് ചാടി ഇറങ്ങുകയായിരുന്നു. മരത്തിനു താഴെ താമസിച്ചിരുന്ന ബിബിന്‍ എം ആര്‍  ധനേഷ് എന്നിവരാണ് വള്ളവുമായി ആദ്യം പുഴയിലേക്ക് പോയത്. ഇവര്‍ ശ്രമിച്ചിട്ടും ഏറെ ഭാരമുള്ള സ്ത്രീയെ വള്ളത്തിലേക്ക് കയറാനായില്ല. തുടര്‍ന്ന് സമീപം താമസിക്കുന്ന ഷാല്‍  ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പുഴയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു.

വള്ളത്തില്‍ ഇരുന്ന് സ്ത്രീയെ കരയിലേക്ക് വലിച്ചടുപ്പിച്ചു കയറ്റുകയായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഷാല്‍  പറഞ്ഞു. ഏറെ ശ്രമകരമായി ആണ്  ഇവരെ കരയ്ക്ക് എത്തിക്കാന്‍ ആയത്.  കരക്ക് എത്തിച്ച ശേഷം ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബോധരഹിതയായ നിലയിലായിരുന്നു ഇവര്‍.കോട്ടയത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ശ്രമിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുന്നതിന്  മുന്നോടിയായി തന്നെ ഇവരെ നാട്ടുകാര്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇവര്‍ ഒരു സാരി ഉടുത്തിരുന്നതായും അതിനു പുറത്ത് ഒരു നൈറ്റി ധരിച്ചിരുന്നതായും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സ്ത്രീ പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കി.  അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ പേര് രാജമ്മ എന്നും കറുകച്ചാല്‍ ആണ് വീട് എന്നും  ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. എവിടെനിന്നാണ് പുഴയില്‍ വീണത് എന്നതടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. സംഭവം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞതോടെ മകള്‍ അമ്മയെ തേടിയെത്തി. ചമ്പക്കര മലയപ്പറമ്പില്‍ താമസിക്കുന്ന മകള്‍ രമയുടെ വസതിയിലാണ് രാജമ്മ താമസിച്ചിരുന്നത്്. തോട്ടയക്കാടുളള ആശുപത്രിയിലേക്ക് പോകാനിറങ്ങിയതാണ് ഇവര്‍. പക്ഷേ കോട്ടയം നഗരത്തിലെത്തിയ ഇവര്‍ നാഗമ്പടം സ്റ്റാന്റിലെത്തി. നാഗമ്പടത്തെ പള്ളിയില്‍ പ്രാര്‍ഥനയ്ക്കു മുമ്പേ ആറ്റില്‍ കുളക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു

 

Latest News