ദുബായ്- യു.എ.ഇയിൽ 1,506 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,484 പേർ രോഗമുക്തി നേടി. മൂന്ന് കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2,42,524 പേരെ പരിശോധനക്ക് വിധേയരക്കായതിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 6,65,533 പേർക്ക് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6,43,234 പേർ രോഗമുക്തി നേടി. 1907 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 20,392 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.