മക്ക - ഹജ് തീർഥാടകരെ ബോധവൽക്കരിക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയം പത്തു ഭാഷകളിൽ ഒമ്പതു ലക്ഷത്തിലേറെ എസ്.എം.എസുകൾ ഇതിനകം അയച്ചു. സൗദിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ടെലികോം കമ്പനികളുമായും സഹകരിച്ചാണ് എസ്.എം.എസുകൾ അയക്കുന്നത്.
ദുൽഹജ് പത്തിന് ചെയ്യേണ്ട കർമങ്ങൾ അറിയിച്ചും പെരുന്നാൾ ആശംസകൾ നേർന്നും ബലിപെരുന്നാൾ ദിവസം മാത്രം 1,80,000 ത്തിലേറെ എസ്.എം.എസുകൾ ഇസ്ലാമികകാര്യ മന്ത്രാലയം അയച്ചു. ശേഷിക്കുന്ന ഹജ് ദിവസങ്ങളിലും എസ്.എം.എസുകൾ അയക്കുന്നത് തുടരും.
ഓരോ ദിവസവും നിർവഹിക്കേണ്ട ഹജ് കർമങ്ങളുമായി ബന്ധപ്പെട്ട ഇസ്ലാമിക ശരീഅത്ത് അനുസരിച്ച വിവരങ്ങൾ, മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാൻ തീർഥാടകരെ പ്രേരിപ്പിക്കുന്ന ബോധവൽക്കരണ സന്ദേശങ്ങൾ എന്നിവ അടങ്ങിയ എസ്.എം.എസുകളാണ് ടെലികോം കമ്പനികളുമായി സഹകരിച്ച് മൊബൈൽ ഫോണുകളിലൂടെ ഹാജിമാരിൽ ഇസ്ലാമികകാര്യ മന്ത്രാലയം എത്തിക്കുന്നത്.