Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'വിരുന്ന്' ചിത്രീകരണം ആരംഭിച്ചു

തമിഴിലെ ആക്ഷൻ കിംശ് അർജുൻ മലയാളത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിരുന്ന്'. കേരളത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിച്ച സാഹചര്യത്തിൽ പീരുമേട്ടിൽ വിരുന്നിന്റെ ചിത്രീകരണത്തിന് തുടക്കമായി. ചലച്ചിത്ര തൊഴിലാളികൾ ഏറെ ആവേശത്തോടെയാണ് ഈ അനുമതി ലഭിച്ച അന്ന് തന്നെ ചിത്രീകരണം ആരംഭിച്ചതിനെ കാണുന്നതെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.


പട്ടാഭിരാമൻ, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഒരു എക്‌സ്ട്രീം ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമാണ് വിരുന്ന്. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിർമിക്കുന്നത്. 


നിക്കി ഗൽറാണി, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്,  ആശ ശരത്ത്, അജു വർഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡി.ഡി എൽദോ തുടങ്ങയവരാണ് മറ്റ് അഭിനേതാക്കൾ. 


ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്തിന്റേതാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം. കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. എഡിറ്റിംഗ് - വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം - അരുൺ മനോഹർ, മേക്കപ്പ് - പ്രദീപ് രംഗൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് അർജുനൻ, അസോ. ഡയറക്ടർ - സുരേഷ് ഇളമ്പൽ, പി.ആർ.ഒ - പി.ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

Latest News