Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഒരു പപ്പടവട പ്രേമ'ത്തിലെ  നാലാമത്തെ ഗാനം റിലീസായി

രസകരമായ പ്രണയകഥ നർമത്തിൽ ചാലിച്ച് പറയുന്ന 'ഒരു പപ്പടവട പ്രേമ' ത്തിലെ നാലാമത്തെ ഗാനവും റിലീസായി. പാട്ടുകൾക്കേറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈ ഗാനം ചലച്ചിത്ര താരം ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. നിഷാന്ത് കെടമന രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നൽകിയ ഗാനം ശ്രദ്ധേയ ഗായകരായ അൻവർ സാദത്തും ശ്രീകാന്ത് കൃഷ്ണയുമാണ് ആലപിച്ചിരിക്കുന്നത്.
ആർ എം ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സായിർ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
നാല് കാമുകൻമാരുടെ രസകരമായ പ്രണയ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനായ കുഞ്ഞപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിർ പത്താൻ, ആലിയ, നിഹ ഹുസൈൻ, ബിജു കലാധർ, ശ്രീകാന്ത് കെ സി, കടയ്ക്കാമൺ മോഹൻദാസ്, കനകലത, പ്രിൻസ് മാത്യു, സന്തോഷ് കലഞ്ഞൂർ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബാനർ -ആർ എം ആർ പ്രൊഡക്ഷൻസ്, നിർമാണം- ആർ എം ആർ ജിനു വടക്കേമുറിയിൽ, രചന, സംവിധാനം- സായിർ പത്താൻ, ഗാനരചന- കൈതപ്രം ദാമോദരൻ നമ്പൂതിരി, നിഷാന്ത് കെടമന, വാസു അരിക്കോട്. സംഗീതം- രാജേഷ് ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം- രാജേഷ് ബാബു കെ ശൂരനാട്, ഷിംജിത്ത് ശിവൻ, ഗായകർ-പി കെ സുനിൽ കുമാർ, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അൻവർ സാദത്ത്, അശിൻ കൃഷ്ണ. പ്രൊഡക്ഷൻ കൺട്രോളർ-ജോയ് പേരൂർക്കട, മ്യൂസിക്ക് അറേഞ്ച്‌മെന്റ്‌സ് ആന്റ് അസോസിയേറ്റ് ഡയറക്ഷൻ-ഷിംജിത്ത് ശിവൻ, ക്യാമറ-പ്രശാന്ത് പ്രണവം. ചിത്രം താമസിയാതെ റിലീസ് ചെയ്യും. പി ആർ ഒ- പി ആർ സുമേരൻ.

 

Latest News